വെള്ളരിക്കുണ്ട്: ടിഎസ്എസ്എസ് വെള്ളരിക്കുണ്ട് മേഖല വാർഷിക പൊതുയോഗം നിർമലഗിരി എൽപിസ്കൂൾ ഓഡിറ്റോറിയത്തിൽ അതിരൂപത ഡയറക്ടർ ഫാ.ബിബിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്തു. റീജിയണൽ ഡയറക്ടർ ഫാ. ഡോ.ജോൺസൺ അന്ത്യാംകുളം അധ്യക്ഷതവഹിച്ചു.
പ്രോഗ്രാം മാനേജർ ബീന ബേബി സംഘനിധി റിപ്പോർട്ടും കണക്കും മേഖലാ സെക്രട്ടറി ബിന്ദു ജേക്കബ് ആർസിസി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. മാലോം ഫൊറോനാ അസി. വികാരി ഫാ. അജോയിസ് പൊട്ടക്കുളം അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ബിൻസി ജയിൻ, പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ഷോബി ജോസഫ്, ടിഎസ്എസ്എസ് അസി.ഡയറക്ടർ ഫാ.ജസ്ബിൻ ചെരിയംകുന്നേൽ, എന്നിവർ പ്രസംഗിച്ചു. മേഖല പ്രസിഡന്റ് ബെന്നി മടുക്കക്കുഴി സ്വാഗതവും മേഖലാ വൈസ് പ്രസിഡന്റ് ടെസി പാറത്താനം നന്ദിയും പറഞ്ഞു.